Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദകാലത്ത് സ്ത്രീകൾക്കുണ്ടായിരുന്ന ഉന്നതപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. മതപരമായ എല്ലാ ചടങ്ങുകളിലും ഭർത്താവിനോടൊപ്പം ഭാര്യയും പങ്കുകൊണ്ടിരുന്നു. 
  2. പർദ്ദാസമ്പ്രദായം ഉണ്ടായിരുന്നു. 
  3. സ്ത്രീക്ക് സമുദായത്തിൽ പൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം ഉണ്ടായിരുന്നു. 
  4. സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന ലഭിച്ചിരുന്നില്ല. 

    Aഎല്ലാം ശരി

    B1 തെറ്റ്, 4 ശരി

    C1, 3 ശരി

    D1 തെറ്റ്, 2 ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    ഋഗ്വേദകാലത്തെ സാമൂഹ്യവ്യവസ്ഥ

    • ഋഗ്വേദകാലത്ത് ആര്യസമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു.

    • ഓരോ ഗോത്രവും പല 'കുലങ്ങൾ' കൂടിച്ചേർന്നതായിരുന്നു. 

    • ഏതാനും കുടുംബങ്ങൾ കൂടിച്ചേർന്നാൽ ഒരു കുലമായി .

    • ഓരോ കുടുംബത്തിലും പിതാവായിരുന്നു ഗൃഹനാഥൻ. 

    • ഗൃഹനാഥൻ്റെ മരണത്തോടുകൂടി കുടുംബാംഗങ്ങൾ വേർതിരിയുക സാധാരണമായിരുന്നു. 

    • മക്കത്തായമായിരുന്നു ദായക്രമം. 

    • വിവാഹസംബന്ധമായി ആര്യന്മാരുടെയിടയിൽ പ്രത്യേക നിയമങ്ങൾ ഉണ്ടായിരുന്നു. 

    • ഏകഭാര്യത്വം നിഷ്‌കർഷിച്ചിരുന്നുവെങ്കിലും രാജാക്കന്മാർ ഉൾപ്പെടെ ഉയർന്ന വർഗ്ഗക്കാരുടെയിടയിൽ ബഹുഭാര്യത്വവും ഉണ്ടായിരുന്നു. 

    • സ്ത്രീകൾ ഏകഭർത്തൃത്വം കർശനമായി പാലിക്കണമെന്നായിരുന്നു വ്യവസ്ഥ 

    • ഋഗ്വേദത്തിൽ ബഹുഭർതൃത്വത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. 

    • വിവാഹം പരിപാവനമായ ഒരു ചടങ്ങായിട്ടാണ് കരുതിപ്പോന്നത്. അതിനാൽ വിവാഹ ബന്ധം വേർപെടുത്തുവാൻ അനുവദിച്ചിരുന്നില്ല. 

    • വിധവാവിവാഹം അസാധാരണമായിരുന്നു.

    •  ശൈശവവിവാഹം ഉണ്ടായിരുന്നില്ല.

    സ്ത്രീകൾക്കുണ്ടായിരുന്ന ഉന്നതപദവി:-

    • മതപരമായ എല്ലാ ചടങ്ങുകളിലും ഭർത്താവിനോടൊപ്പം ഭാര്യയും പങ്കുകൊണ്ടിരുന്നു. 

    • പർദ്ദാസമ്പ്രദായം തീരെ ഉണ്ടായിരുന്നില്ല. 

    • സ്ത്രീക്ക് സമുദായത്തിൽ പൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം ഉണ്ടായിരുന്നു. 

    • സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. 

    • ഉയർന്ന തോതിൽ നിലനിന്നിരുന്ന സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ഫലമായി മൈത്രേയി, ഗാർഗ്ഗി, ലോപാമുദ്ര മുതലായ കവയിത്രികളും വിദുഷികളും ഋഗ്വേദകാലത്തുണ്ടായി

    ചാതുർവർണ്യം 

    • ചാതുർവർണ്യം ഋഗ്വേദകാലത്ത് നിലവിലുണ്ടായിരുന്നില്ലെന്നും പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായമുണ്ട്. 

    • ഋഗ്വേദം പത്താം മണ്ഡലത്തിലെ പുരുഷസൂക്തത്തിൽ ചാതുർവർണ്യവ്യവസ്ഥിതിയിലെ നാല് ജാതികളെയും സൂചിപ്പിക്കുന്നുണ്ട്. 

    • ആ സൂക്തം പില്ക്കാലത്ത് എഴുതിച്ചേർത്തതാണെന്നും വരാം. ഏതായാലും രൂക്ഷമായ ജാതിവ്യത്യാസമോ സാമൂഹ്യമായ വേർതിരിക്കലോ അന്നുണ്ടായിരുന്നില്ല. 

    • മിശ്രഭോജനം നിലവിലിരുന്നത് ഇതിനൊരു തെളിവാണ്.

    • ഋഗ്വേദകാലത്തെ സമ്പദ്വ്യവസ്ഥ കൃഷിയിലും ഗ്രാമീണജീവിതത്തിലും അധിഷ്‌ഠിതമായിരുന്നു. 

    • കന്നുകാലിമേച്ചിൽ അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിരുന്നു. 

    • ഭക്ഷ്യസാധനങ്ങൾക്കുവേണ്ടി തിരച്ചിലും നടത്തിയിരുന്നു. 

    • ആട്, കുതിര, നായ മുതലായ മൃഗങ്ങളെ അവർ വളർത്തി.

    • ജസസേചനസൗകര്യങ്ങൾക്ക് വേണ്ടി കിണറുകളും കുളങ്ങളും കുഴിച്ചു.

    • ഗോതമ്പും യവവുമാണ് പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ. 

    • നിലം ഉഴുതുവാൻ കുതിരകളെയും കാളകളെയുമാണ് ഉപയോഗിചിരുന്നത്. 

    • കൃഷിസംബന്ധമായ കാര്യങ്ങളിൽ ജനങ്ങൾ താത്പര്യം കാണിച്ചു. 

    • കാർഷികജോലിക്ക് പ്രത്യേകിച്ചു വേതനമൊന്നും നിശ്ചയിച്ചിരുന്നില്ല. 

    • ഋഗ്വേദകാലത്തെ ആര്യന്മാർ നഗരനിർമ്മാണത്തിൽ തീരെ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. 

    • നഗരജീവിതത്തെപ്പറ്റി ഋഗ്വേദത്തിൽ പരാമർശമേ ഇല്ല. 

    • വിവിധ വ്യവസായങ്ങളിലും കരകൗശലങ്ങളിലും അന്നത്തെ ജനങ്ങൾ പ്രാവീണ്യം നേടി. 

    • നെയ്ത്ത്, ചിത്രത്തയ്യൽ, കൊത്തുപണി, വാസ്തുവിദ്യ, ശില്പകല മുതലായവ അവർ അഭ്യസിച്ചിരുന്നു. 

    • കച്ചവടക്കാര്യങ്ങളിലും അവർ പുരോഗതി നേടി. 

    • സാധനങ്ങളുടെ കൈമാറ്റത്തിലൂടെ വ്യാപാരം നടത്തിയിരുന്നു. 

    • പശുവിന്റെ വിലയെ ആധാരമാക്കിയാണ് ക്രയവിക്രയങ്ങൾ മുഖ്യമായും നടത്തിയിരുന്നത്. 

    • പശുക്കളുടെ മോഷണമാണ് മിക്കവാറും യുദ്ധങ്ങൾക്ക് വഴി തെളിച്ചത്. യുദ്ധത്തിന് ഋഗ്വേദത്തിൽ 'ഗാവിഷ്ടി' എന്നാണ് പേര്. 

    • അതായത്, പശുക്കളെ അന്വേഷിക്കുക എന്ന്. 

    • 'നിഷ്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു നാണയവും പ്രചാരത്തിലുണ്ടായിരുന്നു. 

    • പശ്ചിമേഷ്യയും ഈജിപ്റ്റുമായി വേദകാലത്തെ ആര്യന്മാർക്കു വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നതിനു തെളിവുകളുണ്ട്.


    Related Questions:

    The Aryans, who had been cattle-rearers in the Rig Vedic Period, reached the ..................... in the Later Vedic Period.
    ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ട കാലഘട്ടം :

    തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.
    2. ഇന്തോ-ആര്യൻ ഭാഷാ ഗോത്രത്തിൽപ്പെടുന്ന ലാറ്റിനായിരുന്നു അവരുടെ ഭാഷ.
    3. സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ ആര്യന്മാർ അവിടെവെച്ച് ഋഗ്വേദസൂക്തങ്ങൾ ചിട്ടപ്പെടുത്തി.
    4. സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ ആര്യന്മാർ ക്രമേണ തെക്കോട്ടും കിഴക്കോട്ടും നീങ്ങി ഗംഗാതടത്തിലേക്ക് വ്യാപിച്ചു. അവിടെ രൂപം കൊണ്ടതാണ് വേദസംസ്ക്കാരം.

      ഉപനിഷത്തുകൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക

      1. കഠോപനിഷത്ത്
      2. തൈത്തിരീയ ഉപനിഷത്ത്
      3. മുണ്ഡകോപനിഷത്ത്

        ഋഗ്വേദകാലത്തെ രാഷ്ട്രീയഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

        1. രാജവാഴ്ചയിൽ അധിഷ്ഠിതമായിരുന്നു അന്നത്തെ രാജ്യഭരണം. 
        2. രാജാവ് (രാജൻ) ഒരു സ്വേച്ഛാധിപതിയായിരുന്നില്ല. പൊതുജനപ്രാധിനിത്യമുണ്ടായിരുന്ന ഗോത്രസമിതികൾ രാജാക്കന്മാരുടെ അധികാരത്തെ നിയന്ത്രിച്ചുപോന്നു. 
        3. ഋഗ്വേദത്തിൽ രണ്ട് പ്രധാന ഘടകങ്ങളെപ്പറ്റിയാണ് പരാമർശിക്കുന്നത്.  'സഭ'യും 'സമിതി'യും ആയിരുന്നു അവ. 
        4. 'സഭ' ഗോത്രത്തലവന്മാരെയും 'സമിതി' പൗരജനങ്ങളെയും പ്രതിനിധീകരിച്ചിരുന്ന സംഘടനകളായിരുന്നിരിക്കാം.